ബാർ സമയം കൂട്ടാനുള്ള അനുമതി; ഉത്തരവിറങ്ങിയത് ശരവേഗത്തിൽ, പ്രതിപക്ഷവും വെള്ളംചേർത്തോ..

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, ബാറുകളുടെ പ്രവർത്തനസമയം കൂട്ടാനുള്ള ഉത്തരവിറങ്ങിയത് ശരവേഗത്തിൽ. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷന്റെ അപേക്ഷ എക്സൈസ് മന്ത്രി എം.ബി. രാജേഷ് മുഖ്യമന്ത്രിക്ക് കൈമാറി 49.5 മണിക്കൂർ പൂർത്തിയാകുമ്പോഴേക്കും അനുമതിയായി. എല്ലാം പ്രതിപക്ഷംകൂടി അറിഞ്ഞാണെന്ന മന്ത്രി എം.ബി. രാജേഷിന്റെ പ്രസ്താവനകൂടി വന്നതോടെ, ബാറിന്റെ സമയംനീട്ടൽ രാഷ്ട്രീയപ്പോരിനുകൂടി വഴിതുറന്നു.
'തിരഞ്ഞെടുപ്പ് ഡീൽ' എന്നാരോപിച്ച് ക്രൈസ്തവസംഘടനകളും രംഗത്തെത്തി. എന്നാൽ, അത്തരമൊരു ആരോപണം കേട്ടതായിപ്പോലും മന്ത്രി നടിച്ചിട്ടില്ല. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബാറുകളുടെ സമയവും ഫീസ് നിരക്കും ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ നിശ്ശബ്ദനാക്കാനായിരുന്നു മന്ത്രിയുടെ ശ്രമം. ബാർസമയം നീട്ടിയതല്ല, ഏകീകരിച്ചതാണെന്ന വിചിത്രന്യായവും ഉന്നയിച്ചു.
മദ്യനയത്തിൽ വെള്ളംചേർത്ത് ബാറുകൾക്ക് വാരിക്കോരി ഇളവുനൽകാനുള്ള നീക്കം നേരത്തേ പുറത്തായതായിരുന്നു.
ഈ ഘട്ടത്തിൽ കടുത്ത പ്രതിരോധം പ്രതിപക്ഷംനടത്തിയിരുന്നു. എന്നാൽ, ഡ്രൈ ഡേ പിൻവലിക്കുന്നത് ഒഴികെ ബാക്കിയെല്ലാം ഏറക്കുറെ അനുവദിക്കപ്പെട്ടു. ഏറ്റവുമൊടുവിൽബാർ സമയം നീട്ടിയിട്ടും പ്രതിപക്ഷനിരയിൽനിന്ന് പഴയ പോരാട്ടവീര്യമൊന്നും ഉണ്ടായിട്ടില്ല.
മിന്നൽവേഗം
ജനുവരി 29
നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ച ദിവസം. ബാറുകളുടെ പ്രവർത്തനസമയം നീട്ടാനുള്ള അപേക്ഷ മന്ത്രി എം.ബി.രാജേഷിന്റെ പരിഗണനയിൽ വരുന്നു
3.43PM : ഫയൽ മുഖ്യമന്ത്രിക്ക് കൈമാറി
ജനുവരി 31
5.15pm : പ്രവർത്തന സമയം നീട്ടാനുള്ള അനുമതി മുഖ്യമന്ത്രി നൽകി
ഫെബ്രുവരി 17
സമയംനീട്ടി ഉത്തരവിറങ്ങി
പ്രതിപക്ഷം വെള്ളംചേർത്തോ
ബാറുകളുടെ പ്രവർത്തനസമയം നീട്ടാൻ മുഖ്യമന്ത്രി അനുമതിനൽകിയതിനും സർക്കാർ ഉത്തരവിറക്കിയതിനുമിടയിലുള്ള 17 ദിവസംകൊണ്ട് പ്രതിപക്ഷത്തെക്കൂടി ഡീൽ ചെയ്യാനുള്ള ശ്രമം ബാറുടമകളുടെ ഭാഗത്തുനിന്നുണ്ടായെന്നാണ് സൂചന. ഇതാണ് പ്രതിപക്ഷത്തിന് എല്ലാം അറിയാമായിരുന്നുവെന്ന മന്ത്രി എം.ബി. രാജേഷിന്റെ വാക്കുകളിലെ പൊതിഞ്ഞുപിടിച്ച രാഷ്ട്രീയം. ബാറുടമകൾ ഈ ആവശ്യവുമായി കാണാൻവന്നിരു ന്നുവെന്നും ഇത്തരമൊരു നീക്കം നട ക്കുന്നതായി അറിഞ്ഞിരു ന്നുവെന്നും പ്രതിപക്ഷനേ താവ് വി.ഡി. സതീശനും സമ്മതിച്ചിട്ടുണ്ട്. എന്നാൽ, സർക്കാർ ചർച്ചനടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യ ക്തമാക്കി.
പ്രതിപക്ഷം അനുകൂലിച്ചു
പ്രതിപക്ഷത്തിന് ഇക്കാര്യത്തിൽ അനുകൂലനിലപാടാണെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കൂ ടുതൽ ഞാൻ ഇപ്പോൾ പറയുന്നില്ല. മാന്യത എല്ലാവരും പുലർത്തുന്നത് നല്ലതാണ്-എം.ബി. രാജേഷ്, എക്‌സൈസ് മന്ത്രി.
ഞങ്ങൾ അറിഞ്ഞിട്ടില്ല
വിഷയം ഇടതുമുന്നണി കൺവീനർപോലും അറി ഞ്ഞിട്ടില്ല, പിന്നയെങ്ങനെയാണ് പ്രതിപക്ഷം അറിയുക. ഒരുവർഷംമുൻപ് ബാറുടമകൾ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
-വി.ഡി. സതീശൻ, പ്രതിപക്ഷനേതാവ്
Content Highlights: Kerala Bar Timing Hike Sparks Political Row Ahead of Elections