‘സഭയ്ക്കുള്ളിൽ ഉല്ലാസയാത്ര പോലെ ഓളംവെട്ടി നടക്കരുത്’; അംഗങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി സ്പീക്കർ

തിരുവനന്തപുര: ചർച്ച നടക്കവെ സഭയ്ക്കകത്ത് ഇറങ്ങി നടക്കുന്ന എംഎൽഎമാർക്ക് മുന്നറിയിപ്പുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഉല്ലാസയാത്ര നടത്തുന്നതുപോലെ സഭയുടെ നടുവിലൂടെ ഓളംവെട്ടി പോകരുതെന്ന് സ്പീക്കർ സാമാജികർക്ക് മുന്നറിയിപ്പ് നൽകി. പലപ്രാവശ്യം ഇക്കാര്യം പറഞ്ഞതാണെന്നും ഇനി പറയാനിട വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
ഉമ തോമസ് പ്രസംഗിക്കവെ, പ്രസംഗം നിർത്തിവെപ്പിച്ച ശേഷമായിരുന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇക്കാര്യം പറഞ്ഞത്. ഉമ തോമസ് പ്രസംഗിച്ചുകൊണ്ടിരിക്കെ എംഎൽഎമാർ സഭയ്ക്കകത്ത് ഇറങ്ങി നടന്നപ്പോഴാണ് സ്പീക്കറുടെ മുന്നറിയിപ്പ്.
'സഭ ഗൗരവകരമായി മുമ്പോട്ട് പോകുമ്പോൾ, സഭയ്ക്കകത്ത് ഉല്ലാസയാത്ര നടത്തുന്നതുപോലെ, സഭയുടെ നടവിലൂടെ ഓളംവെട്ടി പോകുന്നത് ദയവായി ഒഴിവാക്കണം. പല പ്രാവശ്യം പറഞ്ഞതാണ്. ഇനി പറയാൻ ഇടയാക്കരുത്.' സ്പീക്കർ മുന്നറിയിപ്പ് നൽകി.
Content Highlights: Speaker Thiruvanchoor Radhakrishnan issued a formal warning to MLAs., The warning addressed members walking casually through the assembly hall during active debates., The incident occurred while MLA Uma Thomas was addressing the house., The Speaker emphasized maintaining the dignity and seriousness of legislative proceedings.