നിയമസഭാ കയ്യാങ്കളി കേസ്; യുഡിഎഫ് മുൻ എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

#ന്യൂസ് ഡെസ്ക്
ബജറ്റ് അവതരണത്തിൽ നിന്ന് ധനമന്ത്രി കെഎം മാണിയെ തടയാൻ ശ്രമിച്ചുണ്ടായ കയ്യാങ്കളി (ഫയൽ ചിത്രം)
ബജറ്റ് അവതരണത്തിൽ നിന്ന് ധനമന്ത്രി കെഎം മാണിയെ തടയാൻ ശ്രമിച്ചുണ്ടായ കയ്യാങ്കളി (ഫയൽ ചിത്രം)

കൊച്ചി: നിയമസഭയിൽ വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് യുഡിഎഫ് എംഎൽഎമാർക്കെതിരെ നൽകിയ പരാതിയിൽ അവസാന കേസും റദ്ദാക്കി ഹൈക്കോടതി. മുൻ എംഎൽഎ എ.ടി.ജോർജിനെതിരെ എൽഡിഎഫ് വനിതാ എംഎൽഎമാർ നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഇതോടെ എംഎൽഎമാരെ യുഡിഎഫ് എംഎൽഎമാർ കൈയേറ്റം ചെയ്തുവെന്നും അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ചുള്ള കേസുകൾ അവസാനിച്ചു.

എംഎൽഎമാരായിരുന്ന ഡൊമനിക് പ്രസന്റേഷൻ, എം.എ. വാഹിദ്, കെ. ശിവദാസൻ നായർ എന്നിവർക്കെതിരേയുള്ള കേസുകൾ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതേ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തന്നെയായിരുന്നു എ.ടി.ജോർജിനെതിരായ കേസും.

Content Highlights: Kerala High Court quashed the final case against former UDF MLA A.T. George., The case was filed by LDF women MLAs alleging manhandling during the 2015 budget session., Earlier cases against Dominic Presentation, M.A. Vaheed, and K. Sivadasan Nair were also dismissed., The separate case against LDF leaders for property destruction in the Assembly is set to be considered by the Thiruvananthapuram CJM court.