യു.ഡി.എഫിലെ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കും; ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട -കെ.സി വേണുഗോപാൽ

ആലപ്പുഴ: യു.ഡി.എഫിലെ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ടതില്ലെന്നും കെ.സി വേണുഗോപാൽ എം.പി. ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ യു.ഡി.എഫ് സർക്കാർ സ്വസ്ഥമായും നന്നായുമാണ് ഭരിക്കുന്നത്.
കൊച്ചുകൊച്ചു പ്രശ്‌നങ്ങൾ ഞങ്ങൾ ഒരുമിച്ചിരുന്ന് പരിഹരിക്കും. പ്രതിപക്ഷ നേതാവ് സ്വന്തം പാർട്ടിയിൽ എതിർപ്പുകളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിട്ടാണ് മുന്നോട്ട് പോകുന്നത്.
എല്ലാ എതിരഭിപ്രായങ്ങളെയും തമസ്കരിക്കുകയായിരുന്നു. അതുകൊണ്ടാണ് ടി.പി. ചന്ദ്രശേഖരനെ കൊല്ലാൻ പോലും ആ പാർട്ടി തയ്യാറായത്. കോൺഗ്രസിൽ ചില അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകും. അത് വലിയ തലത്തിലേക്ക് പോകുന്ന പ്രശ്നമില്ല. പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചു മുന്നോട്ടു പോകും. അക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന് സമാധാനമായി ഇരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: KC Venugopal stated that UDF internal issues will be resolved amicably., Criticized the opposition leader for using an iron fist within their own party., Dismissed concerns raised by the opposition regarding the ruling front's stability in Kerala.