മൂന്ന് ട്രെയിനുകൾ വെള്ളിയാഴ്ച ആലപ്പുഴവഴി തിരിച്ചുവിടും

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Photo:Mathrubhumi
പ്രതീകാത്മകചിത്രം | Photo:Mathrubhumi

കോട്ടയം: കായംകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ പുതിയ നടപ്പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം.

എറണാകുളത്തിനും കായംകുളത്തിനുമിടയിൽ കോട്ടയംവഴി സർവീസ് നടത്തേണ്ട മൂന്ന് പ്രധാന ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന മംഗളൂരു-തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ് (16348), രാമേശ്വരത്തുനിന്ന് പുറപ്പെടുന്ന രാമേശ്വരം-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (16344), തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്‌സ്പ്രസ് (16350) എന്നിവയാണ് ആലപ്പുഴ വഴി തിരിച്ചുവിടുക.

ഈ ട്രെയിനുകൾക്ക് കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. മംഗളൂരു തിരുവനന്തപുരം എക്‌സ്പ്രസിന് പിറവം റോഡിലെ സ്റ്റോപ്പും ഒഴിവാക്കിയിട്ടുണ്ട്. പകരം മൂന്ന് ട്രെയിനുകൾക്കും എറണാകുളം ജങ്ഷൻ (സൗത്ത്), ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകൾ അനുവദിച്ചു.

Content Highlights: New footbridge girder installation at Kayamkulam station, Three major trains diverted via Alappuzha route, Stops cancelled at Kottayam, Changanassery, Thiruvalla, Chengannur, and Mavelikara, Additional stops provided at Ernakulam South, Alappuzha, and Ambalapuzha