കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തില്‍ വൃശ്ചികോത്സവത്തിന് ഒരുക്കങ്ങള്‍ തുടങ്ങി

പൊന്മന(കൊല്ലം): ചവറ പൊന്മന കാട്ടില്‍ മേക്കതില്‍ ദേവീക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. നവംബര്‍ 16 മുതല്‍ 27 വരെയാണ് വൃശ്ചികോത്സവം. ഉത്സവത്തോടനുബന്ധിച്ച് 12 ദിവസം ഭക്തര്‍ കുടിലുകളില്‍ ഭജനംപാര്‍ക്കാറുണ്ട്. ഇക്കുറി ആയിരം കുടിലുകളാണ് ക്ഷേത്രപരിസരത്ത് ഒരുക്കുന്നത്. നേരിട്ടെത്തി 2,500 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്യണം.
ക്ഷേത്രം മേല്‍ശാന്തി വിനോദിന്റെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രം പ്രസിഡന്റ് അനില്‍ ജോയ്, സെക്രട്ടറി പി.സജി, ഖജാന്‍ജി ആര്‍.സത്യനേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ കുടിലുകളുടെ കാല്‍നാട്ടുകര്‍മം നിര്‍വഹിച്ചു. 17-ന് രാവിലെ ഏഴുമുതല്‍ 11 വരെയും വൈകീട്ട് അഞ്ചുമുതല്‍ രാത്രി ഏഴുവരെയും കുടിലുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ ബുക്കിങ് ഉണ്ടാകില്ല. ഇരട്ട ഭജനമഠങ്ങളും ബുക്ക് ചെയ്യാം.
ഉത്സവത്തോടനുബന്ധിച്ച് വിശേഷാല്‍ പൂജകള്‍, തോറ്റംപാട്ട്, തിരുവാഭരണഘോഷയാത്ര എന്നിവയും നടക്കും. വ്യാപാരമേളയും വിവിധ കലാപരിപാടികളും ഉണ്ടാകും. ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ പോലീസിന്റെയും ക്ഷേത്രം ഏര്‍പ്പെടുത്തുന്ന വൊളന്റിയേഴ്സിന്റെയും സേവനമുണ്ടാകും. അഗ്‌നിരക്ഷാസേനയുടെ യൂണിറ്റ് ഉത്സവം കഴിയുന്നതുവരെ ക്ഷേത്രപരിസരത്തുണ്ടാകും. ഭക്തര്‍ക്ക് ക്ഷേത്രത്തിലെത്താന്‍ രണ്ട് ചങ്ങാടവും സജ്ജമാക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് ദര്‍ശനം സുഗമമാക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.
Content Highlights: The Vrishchika Utsavam at Panmana Kattil Mekkathil Devi Temple, Kollam