‘എന്റെ വീടാണെന്നുകരുതി കയറിയതാ’; മദ്യലഹരിയിൽ മുറിയിൽകയറി വാതിലടച്ച് അതിഥിതൊഴിലാളി; ഞെട്ടി വീട്ടുകാർ

#മാതൃഭൂമി ന്യൂസ്
യുവാവിനെ വീടിനുപുറത്തിറക്കുന്ന പോലീസ് | Photo:mathrubhumi news/screengrab
യുവാവിനെ വീടിനുപുറത്തിറക്കുന്ന പോലീസ് | Photo:mathrubhumi news/screengrab

കട്ടപ്പന: ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ മദ്യലഹരിയിലായിരുന്ന അതിഥി തൊഴിലാളി വീടിനുള്ളിൽ അതിക്രമിച്ചു കയറി. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തന്റെ വീടാണെന്ന് കരുതിയാണ് കയറിയതെന്നായിരുന്നു യുവാവിന്റെ പ്രതികരണം.

മദ്യലഹരിയിലായിരുന്ന യുവാവ് സമീപത്തെ വീടിനുള്ളിലേക്ക് കയറുകയും മുറിയിൽ കയറി കതകടക്കുകയുംചെയ്തു. എന്നാൽ, വാതിൽ അകത്തുനിന്ന് ലോക്ക് ആയതോടെ ഇയാൾ മുറിക്കുള്ളിൽ കുടുങ്ങുകയായിരുന്നു. ഇതോടെ വീട്ടുകാർ പരിഭ്രാന്തിയിലായി. 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മുറിക്കുള്ളിൽ കുടുങ്ങിയ യുവാവിനെ പുറത്തിറക്കി കസ്റ്റഡിയിലെടുത്തു. യുവാവ് വീട്ടിലുണ്ടായിരുന്നവരെ ഉപദ്രവിക്കുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

മദ്യലഹരിയിലായിരുന്ന താൻ സ്വന്തം വീടാണെന്ന് കരുതിയാണ് അകത്തേക്ക് കയറിയതെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. അന്യന്റെ വീട്ടിൽ അതിക്രമിച്ചു കയറുന്നത് കുറ്റകരമാണെന്ന് ബോധ്യപ്പെടുത്തിയ ശേഷം പോലീസ് ഇയാളെ വിട്ടയച്ചു.

Content Highlights: A migrant worker entered a house in Kattappana, Idukki, while intoxicated., The individual accidentally locked himself in a room, causing alarm to the residents., No residents were harmed or attacked during the incident., Police confirmed the worker mistook the house for his own due to intoxication., The individual was taken into custody and later released.