റീൽസ് ചിത്രീകരണത്തിലെ പിഴവിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി; സംഭവം കാസർകോട് കുമ്പളയിൽ

#ന്യൂസ് ഡെസ്‌ക്
സന്തോഷ്
സന്തോഷ്

കുമ്പള(കാസർകോട്): റീൽസ് ചിത്രീകരണത്തിലെ പിഴവിൽ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു. ആരിക്കാടിയിലെ സന്തോഷി(30)നെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

തെർമോകോളുമായി ബന്ധപ്പെട്ട റീൽസ് ചിത്രീകരിച്ച് സുഹൃത്തിന് അയച്ചിരുന്നു. പിഴവ് സംബന്ധിച്ച വിഷമവും പങ്കിട്ടിരുന്നു. സുഹൃത്ത് പിന്നീട് തിരിച്ചുവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

അച്ഛൻ: ആരിക്കാടി ബാബു, അമ്മ: സുമതി. സഹോദരി: ഭവ്യ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: Tragic incident in Kasaragod`s Kumbla: A 30-year-old youth dies by suicide after a mistake during a Reels shoot. Read the full story.