കിണർ വൃത്തിയാക്കുന്നതിനിടെ അസ്ഥികൂടം കണ്ടെത്തി; കൂടെ രണ്ടുവർഷം മുമ്പ് കാണാതായ ആളുടെ ആധാർ കാർഡും

#സ്വന്തം ലേഖകന്‍
തലയോട്ടി കണ്ടെത്തിയ കിണറും പരിസരവും ചിറ്റാരിക്കാൽ പോലീസ് പരിശോധിക്കുന്നു | Photo: Mathrubhumi
തലയോട്ടി കണ്ടെത്തിയ കിണറും പരിസരവും ചിറ്റാരിക്കാൽ പോലീസ് പരിശോധിക്കുന്നു | Photo: Mathrubhumi

കാസര്‍കോട്: കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തി. ചിറ്റാരിക്കാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള കാനിച്ചി കുഴിയില്‍ ബേബി കുര്യാക്കോസിന്റെ പറമ്പിലെ ഒരു കിണറ്റില്‍ നിന്നാണ് തലയോട്ടി കണ്ടെത്തിയത്.

വീടിനോട് ചേര്‍ന്ന് പറമ്പില്‍ രണ്ടു കിണറുണ്ട്. വീട് വാടകയ്ക്ക് നല്‍കിയിരുന്നു. ഒരു കിണറ്റില്‍ വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉപയോഗിക്കാത്ത കിണര്‍ വൃത്തിയാക്കുന്നതിനിടയിലാണ് ഇവ കണ്ടെത്തിയത്.

ചിറ്റാരിക്കാല്‍ ചിത്രാടി സ്വദേശി കണ്ടറമറ്റം കുര്യന്റെ ആധാര്‍ കാര്‍ഡും ചളിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. 2022 നവംബര്‍ മുതല്‍ കുര്യനെ കാണാനില്ലെന്ന് കാണിച്ച് അമ്മ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തലയോട്ടി കുര്യന്റെതാണെന്ന്‌ സംശയിക്കുന്നു.

Content Highlights: Kasaragod: Skull and bones found while cleaning well