കാസർകോട് പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി, ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

സംഭവസ്ഥലത്ത ്നിന്നുള്ള ദൃശ്യം
സംഭവസ്ഥലത്ത ്നിന്നുള്ള ദൃശ്യം

കാസർകോട്: കുമ്പള അനന്തപുരം വ്യവസായ എസ്റ്റേറ്റിൽ പ്ലൈവുഡ് നിർമ്മാണ ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. നജീറുൽ അലി (20 ) ആണ് മരിച്ചത്.

അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മംഗലാപുരത്തെയും കുമ്പളയിലെയും ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ ചിലരുടെ നില ഗുരുതരമെന്നാണ് വിവരം.

നജീറുൽ അലിയുടെ മൃതദേഹം കുമ്പള കോഓപ്പറേറ്റീവ് ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണത്തിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. കാസർകോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയായിരുന്നു തീ അണച്ചത്. പ്രദേശത്ത് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Content Highlights: Kasargod Boiler Explosion: Multiple Injuries Reported in Kumbla Plywood Factory Incident