കരിപ്പൂരിൽ ദുബായ് വിമാനം തുടർച്ചയായി റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ, 180 പേർ കുടുങ്ങി

#ന്യൂസ് ഡെസ്ക്
കരിപ്പൂർ വിമാനത്താവളം | ഫോട്ടോ: മാതൃഭൂമി
കരിപ്പൂർ വിമാനത്താവളം | ഫോട്ടോ: മാതൃഭൂമി

കരിപ്പൂർ: വിമാനം റദ്ദാക്കിയതോടെ കരിപ്പൂർ വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ. കരിപ്പൂരിൽ നിന്നും ദുബായിലേക്ക് പോകേണ്ട സ്പൈസ് ജെറ്റ് വിമാനം തുടർച്ചയായി റദ്ദാക്കിയതാണ് യാത്രക്കാരെ വലച്ചത്. 180 യാത്രക്കാർ കരിപ്പൂർ വിമാനത്താവളത്തിൽ കുടുങ്ങി.

തിങ്കളാഴ്ച രാത്രി 11.50 ന് ദുബൈയിലേക്ക് പോവേണ്ട സ്പൈസ് ജെറ്റ് വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. യാത്രക്കാർ ബഹളം വെച്ചതോടെ വിമാനം ചൊവ്വാഴ്ച പുറപ്പെടുമെന്ന് പറഞ്ഞ് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു. രാവിലെ 10.30 ന് പുറപ്പെടുമെന്ന് അറിയിച്ച പ്രകാരം യാത്രക്കാർ ചെക്കിൻ ചെയ്യുകയും ചെയ്തു. എന്നാൽ ഇതിന് ശേഷം സാങ്കേതിക തകരാറാണെന്നുപറഞ്ഞ് വിമാനം റദ്ദാക്കുകയായിരുന്നു.

Content Highlights: plane cancelled karipur airport