മർകസ് യുനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

കോഴിക്കോട്: കാന്തപുരം നേതൃത്വംനൽകുന്ന മർകസ് നോളജ് സിറ്റിയുടെ കീഴിലുള്ള മർകസ് യുനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
ഇതുപ്രകാരം, സ്ഥാപനത്തിലെ അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും സർക്കാർ നേരിട്ട് ശമ്പളം നൽകേണ്ടിവരും. സ്ഥാപനത്തിന്റെ നടത്തിപ്പ് മർകസിന്റെയും കീഴിൽത്തന്നെ ആയിരിക്കുകയും ചെയ്യും. എയ്ഡഡ് പദവി നൽകുന്നതിലൂടെ സർക്കാരിന് വൻ സാമ്പത്തിക ബാധ്യതയാണ് വഹിക്കേണ്ടിവരിക.
താമരശ്ശേരി കൈതപ്പൊയിലിലെ മർകസ് നോളജ് സിറ്റിയിലാണ് യുനാനി മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്തെ ഏക യുനാനി മെഡിക്കൽ കോളേജാണിത്. മറ്റ് പല സ്ഥാപനങ്ങളും എയ്ഡഡ് പദവിക്ക് ആവശ്യമുന്നയിക്കുന്നതിനിടെയുള്ള ഇപ്പോഴത്തെ തീരുമാനം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
Content Highlights: Markaz Unani College, part of Kanthapuram's Markaz Knowledge City, has been granted aided status