മുള്ളൻപന്നി ചാടിക്കയറി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞു; ഡ്രൈവർ മരിച്ചു

മരിച്ച ഓട്ടോ ഡ്രൈവർ വിജയൻ | സ്ക്രീൻ​ഗ്രാബ്
മരിച്ച ഓട്ടോ ഡ്രൈവർ വിജയൻ | സ്ക്രീൻ​ഗ്രാബ്

കണ്ണൂർ: മുള്ളൻപന്നി ഓട്ടോറിക്ഷയിൽ ചാടിക്കയറിയുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കൊളച്ചേരി വിജയനാണ് ചികിത്സയിലിരിക്കേ മരിച്ചത്. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

കണ്ണാടിപ്പറമ്പ് പെട്രോൾ പമ്പിന് സമീപത്തുവെച്ചാണ് ഓട്ടോ അപകടത്തിൽപ്പെടാനുണ്ടായ സംഭവമുണ്ടായത്. രാത്രി പത്തരയോടെയായിരുന്നു അപകടം. അന്നേ ദിവസത്തെ ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോവുകയായിരുന്നു വിജയൻ. ഇദ്ദേഹം ഓടിച്ചിരുന്ന ഓട്ടോയിലേക്ക് മുള്ളൻപന്നി ഓടിക്കയറുകയായിരുന്നു. തുടർന്ന് വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. 

അപകടത്തിൽ വിജയന് ​ഗുരുതരമായി പരിക്കുപറ്റിയിരുന്നു. കണ്ണാടിപ്പറമ്പ് ഉൾപ്പെടെയുള്ള ഭാ​ഗങ്ങളിൽ മുള്ളൻപന്നികളുടേയും കാട്ടുപന്നികളുടേയും ആക്രമണം രൂക്ഷമായിട്ടുണ്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഇതിനിടയിലാണ് ഓട്ടോ ഡ്രൈവർ വിജയന്റെ മരണവും സംഭവിച്ചിരിക്കുന്നത്.

Content Highlights: Kannur auto driver Vijayan dies after a porcupine caused an accident