കണ്ണൂര്‍ കോര്‍പറേഷനില്‍ ലീഗ് അംഗം കൂറുമാറി: ഡെപ്യൂട്ടി മേയര്‍ക്കെതിരേ അവിശ്വാസം പാസാകും

കണ്ണൂര്‍ നഗരസഭയില്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരെയുള്ളഅവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഭരണകക്ഷി അംഗമായ സലിം പ്രതിപക്ഷ നിരയില്‍ (ഇടതു നിന്ന് രണ്ടാമത്). ഫോട്ടോ: സി. സുനില്‍കുമാര്‍
കണ്ണൂര്‍ നഗരസഭയില്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരെയുള്ളഅവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഭരണകക്ഷി അംഗമായ സലിം പ്രതിപക്ഷ നിരയില്‍ (ഇടതു നിന്ന് രണ്ടാമത്). ഫോട്ടോ: സി. സുനില്‍കുമാര്‍

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ മുസ്ലീം ലീഗ് അംഗം കെപിഎ സലീം കൂറുമാറി. ഇതോടെ ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷിനെതിരേ എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസാകുമെന്ന് ഉറപ്പായി. 

വെള്ളിയാഴ്ച രാവിലെ നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കും. നിലവില്‍ 55 അംഗ കൗണ്‍സിലില്‍ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം നടത്തുന്നത്. കക്കാട് വാര്‍ഡ് കൗണ്‍സിലറായ മുസ്ലിം ലീഗിലെ കെപിഎ സലീം എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുന്നതോടെ അവിശ്വാസ പ്രമേയം പാസാകും. 

കഴിഞ്ഞ രണ്ട് മാസമായി കെപിഎ സലീം ഒളിവിലായിരുന്നു. ഇദ്ദേഹം കൂറുമാറുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. യുഡിഎഫ് നല്‍കിയ വിപ്പ് സലീം സ്വീകരിക്കുകയും ചെയ്തിരുന്നില്ല. ഇതോടെ സലീമിന്റെ വീടിന് മുന്നില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വിപ്പ് ഒട്ടിച്ചുവെച്ചിരുന്നു.

content highlights; kannur corporation administration, muslim league member KPA saleem

Content Highlights: