കണ്ണൂരിൽ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി വീശി യുവമോർച്ച പ്രവർത്തകർ; അറസ്റ്റുചെയ്ത് നീക്കി

കണ്ണൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹത്തിനുനേരെ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് പ്രവർത്തകർ ചാടിവീണു. കണ്ണൂർ വിമാനത്താവളത്തിലെ പരിപാടി കഴിഞ്ഞ് ഡി.സി.സിയുടെ സ്വീകരണത്തിന് പോകും വഴിയെയാണ് സംഭവം. പ്രവർത്തകരെ പിന്നീട് പോലീസ് സ്ഥലത്തുനിന്ന് അറസ്റ്റുചെയ്ത് നീക്കി.
യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മട്ടന്നൂർ ഇളംപാറയിൽ നേരത്തെ ബി.ജെ.പി. പ്രവർത്തകരും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചിരുന്നു.
കഴിഞ്ഞദിവസം കൊല്ലത്ത് എത്തിയ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന മന്ത്രിമാർക്കെതിരെ ബി.ജെ.പി., യുവമോർച്ച പ്രവർത്തകർ പ്രധിഷേധം കടുപ്പിച്ചത്.
Content Highlights: Yuva Morcha activists staged a black flag protest and jumped in front of the Chief Minister's convoy in Kannur, resulting in their swift arrest by police following earlier statewide political demonstrations.