കണ്ണൂരിൽ പേവിഷബാധ സ്ഥിരീകരിച്ച അഞ്ചു വയസുകാരൻ മരിച്ചു

#മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കണ്ണൂർ: കണ്ണൂരിൽ  പേവിഷബാധ സ്ഥിരീകരിച്ച അഞ്ചു വയസുകാരൻ മരിച്ചു. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ മകൻ ഹരിത്താണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

മെയ് 31 നാണ് പയ്യാമ്പലം എസ്. എൻ പാർക്കിന് സമീപത്ത് വച്ച് കുട്ടിക്ക് നായയുടെ കടിയേറ്റത്. കുട്ടിയുടെ കണ്ണിനും കാലിനും കടിയേറ്റു. കണ്ണിലേറ്റ മുറിവാണ് പേവിഷബാധയിലേക്ക് നയിച്ചത്. അതീവ ​ഗുരുതരാവസ്ഥയിലായ കുട്ടി രണ്ടാഴ്ചയായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. നായ കടിച്ചതിനെ തുടർന്ന് റാബിസ് വാക്സിനെടുത്തെങ്കിലും പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. 

Content Highlights: 5-year-old boy died of rabies in Kannur, Kerala after being bitten by a dog