റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിച്ച് സ്വകാര്യ ബസ്; ഗുരുതര പരിക്ക് | VIDEO

കണ്ണൂർ: കണ്ണൂരിൽ റോഡ് മുറിച്ചുകിടക്കുന്നതിനിടെ വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിച്ച് സ്വകാര്യ ബസ്. കണ്ണൂർ താവക്കരയിൽ രാവിലെ ഒമ്പത് മണിക്കായിരുന്നു സംഭവം. പാനൂർ സ്വദേശി ആവണി, ചെറുപറമ്പ് സ്വദേശി സ്‌നേഹ എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണുള്ളത്. സ്വകാര്യ സ്ഥാപനത്തിലെ ബിരുദ വിദ്യാർത്ഥികളാണ് ഇവർ.
കണ്ണൂർ-വടകര റൂട്ടിൽ ഓടുന്ന ഐവാൻ എന്ന ബസ്സാണ് ഇടിച്ചത്. അപകടത്തെ തുടർന്ന് ബസ് ഡ്രൈവർ ആദർശിനെയും കണ്ടക്ടറെയും പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് അമിത വേഗതയിൽ ആയിരുന്നെന്ന് പോലീസ് പറഞ്ഞു.