കണ്ടല സഹകരണബാങ്കിലും കോടികളുടെ അഴിമതി; തട്ടിപ്പുനടന്നത് CPI നേതാവിന്റെ നേതൃത്വത്തിലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കരുവന്നൂരിനു പിന്നാലെ കണ്ടല സഹകരണ ബാങ്കിലും വന്‍തോതില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തൽ. ബാങ്കില്‍ 34.43 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് സഹകരണ സംഘം ഇൻസ്പെക്ടറുടെ റിപ്പോർട്ട്. സി.പി.ഐ. നേതാവും ബാങ്ക് മുന്‍ പ്രസിഡന്റുമായ ഭാസുരാംഗനാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭാസുരാംഗന്റെയും മറ്റു ബാങ്ക് ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കള്‍ക്ക് അനധികൃതമായി വായ്പ നല്‍കി, ഈടുവെച്ച ഭൂമിയുടെ മൂല്യനിര്‍ണയം തെറ്റായി നടത്തി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഇവര്‍ക്കെതിരേ ഉയര്‍ന്നത്. 21 ഭരണസമിതി അംഗങ്ങളില്‍നിന്ന് നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാനാണ് റിപ്പോര്‍ട്ടിലുള്ള നിര്‍ദേശം.
ഭാസുരാംഗന്‍ അംഗമായ ക്ഷീരവകുപ്പ് സംഘത്തിലും പലിശ കുറച്ച് അനധികൃതമായി വായ്പ നല്‍കിയെന്ന ആരോപണമുണ്ട്. കൂടാതെ ബാങ്ക് തുടങ്ങിവെച്ച ആശുപത്രിയില്‍ അനധികൃതമായ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിയെന്നും പണം വാങ്ങി നിയമച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.
Content Highlights: kandala ooperative bank scam