സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ച് സച്ചിദാനന്ദൻ; രാജി കാലാവധി തീരും മുമ്പേ

തൃശൂർ: കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവെച്ചു. സാഹിത്യ അക്കാദമിയിൽ നേരിട്ടെത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഈ മാസം 31 വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു. ഈ സമയത്താണ് രാജി. ഭരണ മാറ്റത്തിന്റെ ഭാഗമായിട്ടാണ് രാജിയെന്ന് അദ്ദേഹം പ്രതികരിച്ചു. 2022 മാർച്ചിലാണ് കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷനായി ചുമതലയേറ്റത്. പലപ്പോഴും പല വിഷയങ്ങളിലും പിണറായി സർക്കാരിനെ വിമർശിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. അധികാരം പാർട്ടിയെ നശിപ്പിക്കുമെന്നും തുടർച്ചയായ ഭരണമല്ല മാറിമാറിയുള്ള ഭരണമാണ് വേണ്ടതെന്നുമുള്ള സച്ചിദാനന്ദന്റെ പ്രസ്താവന വലിയ ചർച്ചയായിരുന്നു.
അതേസമയം പത്തുവർഷത്തിനുശേഷം വിവിധ അക്കാദമികളുടെ തലപ്പത്തുനിന്ന് ഭാരവാഹികൾ ഒഴിയാനൊരുങ്ങുകയാണെന്നാണ് സംഗീതനാടക അക്കാദമി, ലളിതകലാ അക്കാദമി എന്നിവിടങ്ങളിൽനിന്ന് ചെയർമാൻമാരും വൈസ് ചെയർമാൻമാരും സെക്രട്ടറിയും ഉൾപ്പെടുന്ന തലപ്പത്തുള്ളവർ സ്ഥാനമൊഴിയാൻ തയ്യാറായിട്ടുണ്ട്.
Content Highlights: K. Satchidanandan resigned from the post of Kerala Sahitya Akademi President., The resignation occurred before the official term expiry on the 31st., Cited change in administration as the primary reason for stepping down., Satchidanandan was known for his critical stance on the Pinarayi Vijayan-led government., Other cultural academies in Kerala are also seeing leadership changes after a decade.