കെ-റെയിലിനായി വീണ്ടും കേരളം; കേന്ദ്ര റെയില്‍വെ മന്ത്രിയുമായി നാളെ മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച

#മാതൃഭൂമി ന്യൂസ്
മുഖ്യമന്ത്രി പിണറായി വിജയന്‍ |ഫോട്ടോ: മാതൃഭൂമി, അശ്വിനി വൈഷ്ണവ്, ഫോട്ടോ: PTI
മുഖ്യമന്ത്രി പിണറായി വിജയന്‍ |ഫോട്ടോ: മാതൃഭൂമി, അശ്വിനി വൈഷ്ണവ്, ഫോട്ടോ: PTI

തിരുവനന്തപുരം: കെ-റെയിലിനായി വീണ്ടും കേരളത്തിന്റെ ശ്രമം. സെമി ഹൈ സ്പീഡ് പദ്ധതിക്ക് അനുമതി തേടി കേരളം കേന്ദ്രത്തെ സമീപിക്കും. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.30 നാണ് കൂടിക്കാഴ്ച. പദ്ധതി വീണ്ടും ആവശ്യപ്പെടാനാണ് കേരളസര്‍ക്കാരിന്റെ നീക്കം.

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി കേരളത്തിന് മുന്നോട്ടുപോകാനാകുകയുള്ളൂ. അതേസമയം ഇതുമായി മുന്നോട്ടുപോകുന്നതിന് നിരവധി പ്രശ്‌നങ്ങള്‍ തടസ്സമായി നിന്നിരുന്നു. എന്നാല്‍ അതിന് പകരം വന്ന മെട്രോമാന്‍ ഇ. ശ്രീധരന്റെ ബദല്‍ പദ്ധതി മുന്നില്‍വെച്ച് കേന്ദ്രവുമായി ചര്‍ച്ച നടത്താനായിരിക്കും കേരളം ശ്രമിക്കുക. 

ഇ-ശ്രീധരന്‍ മുന്നോട്ടുവെച്ച ഈ പദ്ധതിയില്‍ കേന്ദ്രത്തിന്റെ നിലപാട് നിര്‍ണായകമായിരിക്കും. സമവായത്തിലെത്താനായാല്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാകും. മറിച്ചായാല്‍ പദ്ധതി ഇല്ലാതാകുന്ന സ്ഥിതിയുമുണ്ടാകും. അതേസമയം ദേശീയപാത തകര്‍ന്ന വിഷയത്തില്‍ നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും.

Content Highlights: k rail project cm pinarayi vijayan will meet railway minister