പൂരം കലക്കിയതുപോലെ പൊങ്കാല കലക്കി തിരുവനന്തപുരം നഗരസഭ ബി.ജെ.പിക്ക് കൊടുക്കുമോ?- കെ. മുരളീധരന്

തിരുവനന്തപുരം: പൂരം കലക്കിയവനെയാണ് റിപ്പോര്‍ട്ട് ഉണ്ടാക്കാന്‍ ഏല്‍പ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. തിരുമ്പാടി കൃഷ്ണനും പാറമേക്കാവ് ഭഗവതിയും പൂരം കലക്കിയെന്ന് പറയാത്തത് ഭാഗ്യമെന്നും പോലീസ് റിപ്പോര്‍ട്ടിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പൂരം കലക്കി സുരേഷ് ഗോപിയെ ഡല്‍ഹിക്ക് അയച്ചതുപോലെ പൊങ്കാല കലക്കി തിരുവനന്തപുരം നഗരസഭ ബി.ജെ.പിക്ക് കൊടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്. എന്തിനാണ് പൂരപ്പറമ്പിലേക്ക് ആംബുലന്‍സ് കൊണ്ടുവന്നത്? ഒരു സ്ഥാനാര്‍ഥിക്ക് വരാന്‍ ശവശരീരം മാത്രം കയറ്റുന്ന ആംബുലന്‍സ് എന്തിന് കൊണ്ടുവന്നുവെന്നും മുരളീധരന് ചോദിച്ചു.
പോലീസ് റിപ്പോര്‍ട്ടില്‍ സി.പി.ഐയെ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാരിന് സാധിച്ചോ? മന്ത്രി കെ. രാജന് പൂരം റിപ്പോര്‍ട്ടില്‍ വിശ്വാസമുണ്ടോ? പിണറായിക്ക് ഇനിയൊന്നും നോക്കാനില്ല. യോഗിയെക്കാള്‍ ആര്.എസ്.എസിന് വിശ്വാസം പിണാറായി വിജയനെയാണെന്നും അദ്ദേഹം ആരോപിച്ചു.
പിണറായിയുടെ കവചകുണ്ഡലങ്ങളാണ് ശശിയും അജിത് കുമാറും. അത് പിണറായി ഊരി നല്‍കില്ല. ഊരിയാല്‍ പിന്നെ രാജ്ഭവനില്‍ പോയി രാജിവച്ചാല്‍ മതി. തൃശ്ശൂരിലെ തോല്‍വിയില്‍ കെ.പി.സി.സി. അന്വേഷണ റിപ്പോര്‍ട്ട് എന്താണെന്ന് കെ.പി.സി.സി. പ്രസിഡന്റിനോട് ചോദിക്കണം. തൃശ്ശൂരിലെ തോല്‍വില്‍ പരാതിക്കാരന് താനല്ല. പരമ്പാരാഗത വോട്ട് യു.ഡി.എഫില്‍നിന്ന് ചോര്‍ന്നിട്ടുണ്ട്. അതിന്റെ മെച്ചം പക്ഷേ സുനില്‍കുമാറിന് കിട്ടിയില്ല. അവിടെയാണ് പിണറായി കളിച്ചതും സുരേഷ് ഗോപി ജയിച്ചതുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights: K Muraleedharan against Pinarayi Vijayan