മാണിയെ ചതിച്ചവര്‍ക്കുള്ള തിരിച്ചടിയാകും തിരഞ്ഞെടുപ്പ്- ജോസ് കെ മാണി

ജോസ് കെ മാണി |  ഫോട്ടോ : ജി ശിവപ്രസാദ് | മാതൃഭൂമി
ജോസ് കെ മാണി | ഫോട്ടോ : ജി ശിവപ്രസാദ് | മാതൃഭൂമി

കോട്ടയം: കെ എം മാണിയെ പിന്തുണച്ചവർ തങ്ങൾക്കൊപ്പമുണ്ടാകുമെന്നും മാണിയെ ചതിച്ചവർക്കുള്ള തിരിച്ചടിയാകും ഈ തിരഞ്ഞെടുപ്പെന്നും ജോസ്.കെ മാണി. വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാണിയെ സ്നേഹിച്ചവർക്ക് രണ്ടില ചിഹ്നത്തെ ഒരിക്കലും തള്ളിപ്പറയാൻ സാധിക്കില്ല, ആ ചിഹ്നത്തിനായി പി ജെ ജോസഫ് വിഭാഗം നടത്തിയ പരാക്രമങ്ങൾ ജനങ്ങൾ കണ്ടതാണ്-ജോസ് കെ മാണി പറഞ്ഞു.

ഇടതു സർക്കാർ ചെയ്ത വികസന പ്രവർത്തനങ്ങൾ ചർച്ചയാകുമെന്നും കോട്ടയത്തും മധ്യകേരളത്തിലും ഇടതുപക്ഷ ജനാധിപത്യമുന്നണിയ്ക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു. എൽഡിഎഫ് ചരിത്രവിജയം നേടുമെന്നുള്ള വിശ്വാസവും ജോസ് കെ മാണി പങ്കുവെച്ചു.

Content Highlights: Jose K Mani Local Body Election 2020

Content Highlights: