ജെഎന്‍യു യൂണിയന്‍ ഇടതുസഖ്യത്തിന്, മലയാളിയായ ഗോപിക ബാബു വൈസ് പ്രഡിഡന്റ്

ഗോപിക ബാബു| Photo: instagram.com/k.gopika.babu
ഗോപിക ബാബു| Photo: instagram.com/k.gopika.babu

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് ജയം. എഐഎസ്എ-എസ്എഫ്‌ഐ-ഡിഎസ്എഫ് സഖ്യം വ്യക്തമായ മാര്‍ജിനോടെ വിജയം സ്വന്തമാക്കി.

സെന്‍ട്രല്‍ പാനലിലേക്കുള്ള നാല് സീറ്റുകളിലും ഇടതുസഖ്യത്തിന് ജയം. മലയാളിയായ ഗോപിക ബാബു വന്‍ ഭൂരിപക്ഷത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനിയാണ്. ഇടതു സഖ്യത്തിലെ അദിതി മിശ്ര 1,747 വോട്ടുകള്‍ നേടി പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചു.

ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. 67ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. രാത്രിയോടെ തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചിരുന്നു.

Content Highlights: Left Alliance secures victory in JNU Student Union elections. Malayalam student Gopika Babu elected Vice President. Get election highlights here.