അടയ്ക്കുന്നതിനിടെ റെയിൽവേഗേറ്റ് കടക്കാൻ ശ്രമിച്ച ജീപ്പ് പാളത്തിൽ കുടുങ്ങി; സ്പീഡ് കുറച്ച് ട്രെയിൻ, കേസ്

താഴെചൊവ്വ: റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ മറുവശം കടക്കാൻ ശ്രമിച്ച ജീപ്പ് പാളത്തിൽ കുടുങ്ങി. ബുധനാഴ്ച രാവിലെ 10.15-ഓടെ താഴെചൊവ്വ റെയിൽവേഗേറ്റ് അടയ്ക്കുന്നതിനിടെയാണ് സംഭവം. തലശ്ശേരി ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പാണ് പാളത്തിനിടയിലെ റബ്ബർഷീറ്റുകൾക്ക് പുറത്തേക്ക് തെന്നിമാറി കുടുങ്ങിയത്. ഉടൻ ക്രെയിൻ കൊണ്ടുവന്ന് ജീപ്പ് പാളത്തിൽനിന്ന് മാറ്റുകയായിരുന്നു.
ഈ സമയം പോകേണ്ടിയിരുന്ന അമൃത് ഭാരത് എക്സ്പ്രസ് വേഗം കുറച്ച് കടന്നുപോയതായി റെയിൽവേ അധികൃതർ അറിയിച്ചു. ജീപ്പ് ഓടിച്ചയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായും ഇവരിൽനിന്ന് പിഴയീടാക്കുമെന്നും റെയിൽവേ പോലീസ് പറഞ്ഞു.
• താഴെചൊവ്വ റെയിൽവേ ഗേറ്റിലെ പാളത്തിൽ കുടുങ്ങിയ ജീപ്പ്
Content Highlights: A jeep got stuck on the railway track at Thazhechovva while the gate was closing., The incident occurred on Wednesday morning around 10:15 AM., The jeep was removed using a crane before a major accident occurred., Amrit Bharat Express passed the location at a reduced speed safely., Railway police registered a case and imposed a fine on the driver.