ഇസ്രയേൽ ലോകസമാധാനത്തിന് ഭീഷണി, ഇറാന്റേത് പ്രതിരോധം- സാദിഖലി ശിഹാബ് തങ്ങൾ

സാദിഖലി ശിഹാബ് തങ്ങള്‍ |ഫോട്ടോ:മാതൃഭൂമി
സാദിഖലി ശിഹാബ് തങ്ങള്‍ |ഫോട്ടോ:മാതൃഭൂമി

നിലമ്പൂർ: ഇസ്രയേൽ ലോകസമാധാനത്തിന് ഭീഷണി ഉയർത്തുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ. രൂപീകരണ കാലം തൊട്ടെ ഇസ്രയേൽ അക്രമം ആരംഭിച്ചുവെന്നും പലസ്തീനിൽ ഒന്നരവർഷത്തോളമായി അക്രമം നടത്തുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അന്താരാഷ്ട്രനിയമങ്ങൾക്കെതിരായാണ് ഇസ്രയേൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും രാജ്യം മറ്റൊരു രാജ്യത്തെ അക്രമിക്കുമ്പോൾ ആക്രമിക്കപ്പെട്ട രാജ്യത്തിന് പ്രതിരോധിക്കാനുള്ള അവകാശം ഉണ്ട്. ഇറാനും ഇത്തരത്തിൽ പ്രതിരോധിക്കും. ഇങ്ങനെ ചെയ്യുമ്പോൾ ലോകസമാധാനത്തിന് വെല്ലുവിളിയാകും. ലോക സമാധാനം തകർക്കുന്ന കാര്യങ്ങളാണ് ഇസ്രയേൽ ചെയ്തുകൊണ്ടിരിക്കുന്നത്, സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 
 

Content Highlights: Muslim League Leader Condemns Israeli Actions as Threat to Global Peace