നേത്രാവതി, മംഗള ഉൾപ്പെടെ 25 തീവണ്ടികളിൽ ഇ-പാൻട്രി ബുക്കിങ് തുടങ്ങി

കണ്ണൂർ: ടിക്കറ്റ് നിരക്കിൽ ഭക്ഷണം ഉൾപ്പെടാത്ത 25 എക്സ്പ്രസ്, മെയിൽ വണ്ടികളിൽ ഐ.ആർസി.ടി.സി. ഇ-പാൻട്രി ഭക്ഷണ ബുക്കിങ് തുടങ്ങി. നേത്രാവതി, മംഗള എക്സ്പ്രസുകൾ ഉൾപ്പെടെ പാചകകോച്ചുള്ള (പാൻട്രി) വണ്ടികളിലാണ് ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാൻ പറ്റുക. ഉറപ്പിച്ച (കൺഫേം), ആർ.എ.സി. ടിക്കറ്റുകാർക്ക് ഭക്ഷണവും റെയിൽനീരും മുൻകൂട്ടി ഓർഡർ ചെയ്യാം. പാചക കോച്ചിലെ ജീവനക്കാർ നേരിട്ട് അവരുടെ സീറ്റുകളിൽ എത്തിക്കും.
ഐ.ആർസി.ടി.സി. വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും (ഇ-പാൻട്രി മീൽ ഒപ്ഷൻ) ശേഷം ബുക്കിങ് ഹിസ്റ്ററിയിൽ കയറിയും (ബുക്ക്ഡ് ടിക്കറ്റ് ഹിസ്റ്ററി) ഇ-പാൻട്രി ഭക്ഷണ ഒപ്ഷൻ തിരഞ്ഞെടുക്കാം. ബുക്കിങ്ങിനുശേഷം യാത്രക്കാർക്ക് സന്ദേശം ലഭിക്കും. മീൽ വെരിഫിക്കേഷൻ കോഡ് എസ്.എം.എസ്., അല്ലെങ്കിൽ ഇ-മെയിൽ വഴി ലഭിക്കും. ഓൺലൈൻ വഴി പണം അടയ്ക്കാം.
Content Highlights: IRCTC E-Pantry food booking now available on 25 Express/Mail trains including Netravati & Mangala. Pre-book meals & water for confirmed/RAC tickets.