'ഏക സിവില്‍കോഡ് സാമൂഹിക ദുരന്തമായി മാറും; ഭയക്കുന്നത് ഇസ്ലാംമത വിശ്വാസികള്‍ മാത്രമല്ല' | Interview

രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് സൂചനകള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തിയതിന് പിന്നാലെ അടിയന്തര നടപടികളിലേക്ക് കടന്നിരിക്കുകയാണ് മുസ്ലിംലീഗ്. ഏക സിവില്‍ കോഡ് വിഷയത്തില്‍ സമാന മനസ്‌കരായ പാര്‍ട്ടികളേയും സംഘടനകളേയും യോജിപ്പിച്ച് പ്രക്ഷോഭത്തിന് തയ്യാറെടുക്കാനാണ് കഴിഞ്ഞ ദിവസങ്ങളിലായി ചേര്‍ന്ന ലീഗ് യോഗങ്ങളിലെ തീരുമാനം. വ്യത്യസ്ത മത-ജാതി വിഭാഗങ്ങളുള്ള ഇന്ത്യയില്‍ ഏക സിവില്‍ കോഡ് എന്നത് ഒരിക്കലും പ്രായോഗികമല്ലെന്നും പ്രധാനമന്ത്രിയുടെ പ്രസ്താവന സമൂഹത്തിന് ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും ലീഗ് നേതൃത്വം പറയുന്നു. എന്നാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ അതിനെ ഏത് രീതിയില്‍ മറികടക്കുമെന്ന് മാതൃഭൂമി ഡോട്ട് കോമിനോട് മനസ്സ് തുറക്കുകയാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.
ഒരു രാജ്യം ഒരു നീതി എന്ന് പറഞ്ഞാണ് ബിജെപി ഏക സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങുന്നത്, ലീഗ് അതിനോട് എങ്ങനെ വിയോജിക്കുന്നു?
Content Highlights: interview with Sadiqali Shihab Thangal-uniform civil code