സ്‌കൂബ ഡൈവിങ്ങിനിടെ തൃശ്ശൂർ സ്വദേശി ദുബായിൽ മരിച്ചു

മരിച്ച ഐസക് | Photo: Issac Paul Olakkengil linkedin
മരിച്ച ഐസക് | Photo: Issac Paul Olakkengil linkedin

തൃശ്ശൂർ:  വേലൂർ സ്വദേശി ദുബായിൽ മരിച്ചു. ജുമേരാ ബീച്ചിൽ സ്‌കൂബ ഡൈവിങ്ങിനിടയിലാണ് വേലൂർ നടവുലിങ്ങാടി ഐസക് (29) മരിച്ചത്.  ഓക്‌സിജന്‍ ലഭിക്കാതെ ഐസക്കിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം. സഹോദരൻ ഐവിനും ഐസക്കിന്റെ ഭാര്യയും കൂടെ ഉണ്ടായിരുന്നു. ഐവിന് പരിക്കേൽക്കുകയും ചെയ്തു. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

മൂവര്‍ക്കും സ്‌കൂബ ഡൈവിങ്ങിന് മുന്‍പ് സ്വിമ്മിങ് പൂളില്‍ പരിശീലനം ലഭിച്ചിരുന്നു. 

നടുവിലങ്ങാടി പോൾ-ഷീജ ദമ്പതികളുടെ മകനാണ് ഐസക്. ദുബായിയില്‍ ഒരു കമ്പനിയിൽ എൻജിനീയറിങ് വിഭാ​ഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ രേഷ്മയും എൻജിനീയറാണ്. ബലി പെരുന്നാൾ അവധി ആഘോഷിക്കാനാണ്  ജുമേരാ ബീച്ചിൽ സ്‌കൂബ ഡൈവിങ്ങിനെത്തിയത്. മോർച്ചറിയിലുള്ള മൃതദേഹം വെെകാതെ നാട്ടിലെത്തിക്കും. 

Content Highlights: Indian Engineer Dies During Scuba Diving Session In Dubai, Heart attack