ഇളയിടത്ത് വേണുഗോപാല്‍ അന്തരിച്ചു

കൊല്ലം (കൊയിലാണ്ടി): പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനും 'ചില്ല' സാംസ്‌കാരിക മാസികയുടെ പത്രാധിപരും എഴുത്തുകാരനുമായ ഇളയിടത്ത് വേണുഗോപാല്‍ (82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കേരള പ്രൊഹിബിഷന്‍ കമ്മിറ്റി ശാന്തിസേനാ കൗണ്‍സില്‍ ചെയര്‍മാന്‍, സ്വാമി വിവേകാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കള്‍ച്ചര്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജയപ്രകാശ് നാരായണുമൊത്ത് അഹമ്മദാബാദില്‍ സമാധാന യത്നങ്ങളിലും ബംഗ്ലാദേശ് പ്രസിഡന്റ് മുജീബുര്‍ റഹ്‌മാന്റെ അഭ്യര്‍ഥനപ്രകാരം ചിറ്റഗോംഗ് അഭയാര്‍ഥി പുനരധിവാസ ക്യാമ്പിലും പ്രവര്‍ത്തിച്ചു. ബംഗ്ലാദേശ് അഭയാര്‍ഥികള്‍ക്കായി ദിഗ്ബേരിയ ക്യാമ്പില്‍ ചെയ്ത സേവനത്തിന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ബഹുമതിപത്രവും ലഭിച്ചിട്ടുണ്ട്.
മദ്യത്തിനും ലഹരിപദാര്‍ഥങ്ങള്‍ക്കുമെതിരെയുള്ള ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദേശീയ ശ്രദ്ധ നേടിയവയാണ്. ' തീക്കനല്‍പ്പാതയിലൂടെ ഒരു യാത്ര' യാണ് പ്രധാന കൃതി. ഭാഷാ സമന്വയവേദി അവാര്‍ഡ്, കേരള മഹാത്മജി സാംസ്‌കാരികവേദി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ: ജലജ. മക്കള്‍: ശാന്തി വിനോദ്കുമാര്‍, പ്രശാന്ത് വേണുഗോപാല്‍. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് വീട്ടുവളപ്പില്‍.
Content Highlights: Ilayidath Venugopal (82), Prominent Cultural Activist, Passes Away