അവസരം തന്നാൽ കേരളത്തെ കടക്കെണിയിൽ നിന്നും മോചിപ്പിക്കും- അബ്ദുള്ളക്കുട്ടി

കോഴിക്കോട്: കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം അന്നം കഴിക്കുന്നവർ വിശ്വസിക്കില്ലെന്ന് ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളക്കുട്ടി. ഇന്ന് സംസ്ഥാനത്ത് നടക്കുന്ന റെയിൽവേ വികസനം കേന്ദ്രം പരിഗണക്കുന്നതിന്റെ ഉദാഹരണമാണെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഴ്ചപ്പാടുള്ള നേതൃത്വം ആവശ്യമാണ്. കടം വാങ്ങുന്ന ഭരണകൂടമല്ല വേണ്ടത്. കേരളത്തിൽ അവസരം തന്നാൽ കടക്കെണിയിൽ നിന്നും സംസ്ഥാനത്തെ മോചിപ്പിക്കാനാകും. ധനമന്ത്രി കെ.എൻ ബാലഗോപാലിന് സാമ്പത്തികശാസ്ത്രം അറിയില്ല. ധനമന്ത്രിക്ക് കാഴ്ചപ്പാടില്ലെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: If given a chance Kerala will be freed from debt says AP Abdullakutty