സര്‍ക്കാരിന്റെ ഇഷ്ടംപോലെ IAS ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനാവില്ല; ഉപാധികളുമായി സിഎടി

ഇടക്കാല ഉത്തരവിന്റെ പകര്‍പ്പ്‌ | Photo: Screen grab/ Mathrubhumi News
ഇടക്കാല ഉത്തരവിന്റെ പകര്‍പ്പ്‌ | Photo: Screen grab/ Mathrubhumi News

കൊച്ചി: ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് ഉപാധികളുമായി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. സിവില്‍ സര്‍വീസ് ബോര്‍ഡിന്റെ ശുപാര്‍ശയില്ലാതെ സ്ഥലംമാറ്റവും നിയമനങ്ങളും പാടില്ലെന്ന് സി.എ.ടി. സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഐ.എ.എസ്. അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.

സി.എ.ടി. ഉത്തരവ് പുറപ്പെടുവിച്ചതോടെ സര്‍ക്കാരിന് ഇഷ്ടമുള്ള സമയത്ത് ഉദ്യോഗസ്ഥരെ മാറ്റുന്നതിന് തടസ്സമുണ്ടാവും. ഐ.എ.എസ്. അസോസിയേഷന്റെ ഹര്‍ജിയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. അസോസിയേഷന്‍ എന്ന നിലയിലാണ് ഹര്‍ജിയെന്നും സ്ഥലമാറ്റത്തില്‍ ഉള്‍പ്പെട്ട ആരും അത് ചോദ്യം ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.

സര്‍ക്കാര്‍ വാദം തള്ളിയാണ് സി.എ.ടി എറണാകുളം ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

Content Highlights: ias officers central administrative tribunal csb ias association