പ്രശാന്തിനെ നേരത്തേ സസ്പെന്‍ഡ് ചെയ്യേണ്ടതായിരുന്നു - മേഴ്സിക്കുട്ടിയമ്മ

ന്യൂഡല്‍ഹി: ഐ.എ.എസ്. ഉദ്യോഗസ്ഥന് എന്‍. പ്രശാന്തിനെ നേരത്തേ സസ്പെന്‍ഡ് ചെയ്യേണ്ടതായിരുന്നെന്ന് സി.പി.എം. നേതാവും മുന്‍മന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിയമ്മ.
നടപടിയില്‍ സന്തോഷമെന്നും അവര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കെല്ലാം മാനദണ്ഡങ്ങളുള്ളതാണ്. അതൊന്നും ബാധകമല്ലെന്ന നിലപാടാണെങ്കില്‍ സര്‍ക്കാരിന് മറ്റു മാര്‍ഗമില്ലല്ലോ. അതാണിപ്പോള്‍ സംഭവിച്ചത്. വിശദീകരണം ചോദിച്ചില്ലെന്ന പ്രശാന്തിന്റെ വാദം തെറ്റാണ്. വിശദീകരണം ചോദിക്കാനാണ് സസ്പെന്‍ഷനെന്നും അവര്‍ പറഞ്ഞു.
ഗോപാലകൃഷ്ണന്റെ പേരില്‍ കേസ്: പോലീസ് നിയമോപദേശം തേടും
തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയതിന് സസ്പെന്‍ഷനിലായ ഐ.എ.എസ്. ഉദ്യോഗസ്ഥന് കെ. ഗോപാലകൃഷ്ണന്റെ പേരില്‍ കേസെടുക്കണമെന്ന പരാതിയില്‍ പോലീസ് നിയമോപദേശം തേടും. കൊല്ലം ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടം പോലീസ് മേധാവിക്ക് നല്കിയ പരാതി സിറ്റി പോലീസ് കമ്മിഷണര്‍ ജി. സ്പര്‍ജന്‍ കുമാറിന് കൈമാറിയിട്ടുണ്ട്. നിയമോപദേശം തേടിയ ശേഷമാകും തുടര്‍നടപടി.
ഉദ്യോഗസ്ഥര്‍ക്കിടയിലും സമൂഹത്തിലും മതസ്പര്‍ധ വളര്‍ത്താനുദ്ദേശിച്ചാണ് വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കിയതെന്നും കേസെടുക്കണമെന്നുമാണ് പരാതിയിലുള്ളത്. എന്നാല്‍, ഗ്രൂപ്പില്‍ അംഗങ്ങളാക്കിയവരോ സര്‍ക്കാരോ പരാതി നല്കിയാലല്ലാതെ കേസെടുക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ്. തുടര്‍ന്നാണ് നിയമോപദേശം തേടാന്‍ തീരുമാനിച്ചത്.
'മല്ലു മുസ്ലിം ഓഫീസേഴ്സ്' എന്ന ഗ്രൂപ്പില്‍, തന്നെ ഉള്‍പ്പെടുത്തിയെന്ന് കൃഷിവകുപ്പ് ഡയറക്ടര്‍ അദീല അബ്ദുള്ള അറിയിച്ചിരുന്നെങ്കിലും അത് പരാതിയുടെ രൂപത്തിലുള്ളതായിരുന്നില്ലെന്നും പോലീസ് പറയുന്നു. ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ കൈമാറുകയോ മറ്റോ ചെയ്തിട്ടുമില്ല. ഫോണ്‍ ഹാക്ക് ചെയ്തെന്ന തെറ്റായ പരാതി നല്‍കിയതിലും സ്വമേധയാ കേസെടുക്കില്ല.
Content Highlights: CPM leader J. Mercykutty Amma supports the suspension of IAS officer N. Prasanthi, while police seek