കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ്: അഞ്ച് ജനറല്‍ സീറ്റും പിടിച്ച് MSF-KSU സഖ്യം

ചെയർപേഴ്സണായി വിജയിച്ച പി.കെ. ഷിഫാനയെ സുഹൃത്തുക്കൾ അഭിനന്ദിക്കുന്നു | Photo: Special arrangement
ചെയർപേഴ്സണായി വിജയിച്ച പി.കെ. ഷിഫാനയെ സുഹൃത്തുക്കൾ അഭിനന്ദിക്കുന്നു | Photo: Special arrangement

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എംഎസ്എഫ്-കെഎസ്‌യു മുന്നണിക്ക് മികച്ച വിജയം. അഞ്ച് ജനറല്‍ പോസ്റ്റിലും എംഎസ്എഫ്-കെഎസ്‌യു പ്രതിനിധികളാണ് വിജയിച്ചത്. 

ചെയര്‍പേഴ്‌സണ്‍- പി.കെ. ഷിഫാന (എംഎസ്എഫ്, കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് കോളേജ്-തൃശൂര്‍), ജനറല്‍ സെക്രട്ടറി- സൂഫിയാന്‍ വില്ലൻ  (എംഎഎസ്എഫ്, ഫറൂഖ് കോട്ടക്കല്‍), വൈസ് ചെയര്‍മാന്‍- മുഹമ്മദ് ഇര്‍ഫാന്‍ എ.സി. (എംഎസ്എഫ്), വൈസ് ചെയര്‍മാന്‍ (ലേഡി)- നാഫിയ ബിറ (എംഎസ്എഫ്), ജോയിന്റ് സെക്രട്ടറി- അനുഷ റോബി(കെഎസ്‌യു). ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി പോസ്റ്റുകളില്‍ എംഎസ്എഫ് പ്രതിനിധികള്‍ ജയിക്കുന്നത് ഇതാദ്യമായാണ്. 

45 വര്‍ഷം മുന്‍പ് എസ്എഫ്‌ഐ-എംഎസ്എഫ് മുന്നണിയില്‍ ടി.വി.പി. ഖാസിം സാഹിബ് ചെയര്‍മാന്‍ ആയ ശേഷം ഇതാദ്യമായി എംഎസ്എഫ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി വിജയിക്കുന്നത്. 

Content Highlights: huge victory for msf ksu in calicut university union election