രേഖകളില്ല,ഹൗസ് ബോട്ടുകളില്‍ പരിശോധന, ആറെണ്ണത്തിന് സര്‍വീസ് നിര്‍ത്താന്‍ നോട്ടീസ്

അഴീക്കോട്: അഴീക്കലിലെ തുറമുഖവകുപ്പ് ഉദ്യോഗസ്ഥര്‍ ഹൗസ് ബോട്ടുകളില്‍ മിന്നല്‍ പരിശോധന നടത്തി. ചൊക്ലിക്കടുത്ത് മോന്താലിന് സമീപത്തെ കടവുകളിലാണ് പരിശോധന കര്‍ശനമാക്കിയത്.
എട്ട് ബോട്ടുകള്‍ പരിശോധിച്ചപ്പോള്‍ ആറെണ്ണത്തില്‍ മതിയായ രേഖകളില്ലെന്ന് കണ്ടെത്തി. രജിസ്‌ട്രേഷന്‍ പുതുക്കേണ്ട സമയവും ചിലതില്‍ കഴിഞ്ഞിട്ടുണ്ട്. രക്ഷാ ഉപകരണങ്ങളുടെ അഭാവവും ഉണ്ട്. അവര്‍ക്ക് സര്‍വീസ് നിര്‍ത്താന്‍ നോട്ടീസ് നല്‍കി. വരുംദിവസങ്ങളില്‍ വളപട്ടണം, മയ്യില്‍, പറശ്ശിനിക്കടവ് ഭാഗങ്ങളിലോടുന്ന ബോട്ടുകളും പരിശോധിക്കുന്നുണ്ട്. ഈ ഭാഗങ്ങളിലെ ബോട്ടുകളുടെ പരിശോധനച്ചുമതല അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ക്കാണ്.
ബോട്ടില്‍ കയറ്റുന്ന ആളുകളുടെ എണ്ണം പലസ്ഥലത്തും കൂടിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കേരള മാരിടൈം ബോര്‍ഡ് നിര്‍ദേശിച്ച പ്രകാരമാണ് മിന്നല്‍ പരിശോധന നടത്തിയത്.
പരിശോധനാസംഘത്തില്‍ 'അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ പി.കെ. അരുണ്‍കുമാറിന് പുറമെ അഴീക്കല്‍ സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അജിനേഷ് മാടാങ്കര, എം.റിജു, കെ.സുധീഷ് എന്നിവരുമുണ്ടായിരുന്നു.
Content Highlights: houseboats inspected for lack of documents six issued notices to stop service