മഴയില്‍ വീട് തകർന്നുവീണു: ഒരാള്‍ക്ക് പരിക്ക്

ഫോട്ടോ:ലതീഷ് പൂവ്വത്തൂർ | മാതൃഭൂമി
ഫോട്ടോ:ലതീഷ് പൂവ്വത്തൂർ | മാതൃഭൂമി


കൊല്ലം: കനത്ത മഴയില്‍ വീട് പൂര്‍ണമായും തകര്‍ന്നുവീണ്ഒരാള്‍ക്ക് പരിക്ക്. കടപ്പാക്കട ഡിവിഷനില്‍ ഇടയിലഴികം പുരയിടത്തില്‍ ഉമയുടെ വീടാണ് തകര്‍ന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം. മകന്‍ വിജീഷ്‌കുമാര്‍(33)-ന് ആണ് പരിക്കേറ്റത്.  

അപകട സമയത്ത് വീടിനുള്ളില്‍ഉറങ്ങുകയായിരുന്നു വിജീഷ് കുമാര്‍. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തുകയും ഭിത്തികള്‍ ഇടിഞ്ഞു വീഴുകയും ചെയ്തു.

ഓടുകള്‍ പതിച്ച് വിജീഷ്‌കുമാറിന് മുറിവേറ്റു. ഉമയും ഭര്‍ത്താവ് വെങ്കിടേഷും ചെന്നൈയില്‍ ആയതിനാല്‍ വിജീഷ്‌കുമാര്‍ മാത്രമായിരുന്നു അപകട സമയം വീടിനുള്ളിലുണ്ടായിരുന്നത്.

Content Highlights: house collapses in rain: one injured