'ഹണിമൂൺ കാലം ഇതാണെങ്കിൽ കടിഞ്ഞൂൽ പ്രസവത്തിന് മുമ്പ് വിവാഹമോചനം ഉറപ്പ്'; പരിഹാസവുമായി AK ബാലൻ

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ തർക്കങ്ങൾക്കെതിരെ പരിഹാസവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. ഇതാണ് ഹണിമൂൺ കാലമെങ്കിൽ കടിഞ്ഞൂൽ പ്രസവത്തിന് മുൻപ് തന്നെ വിവാഹമോചനം ഉറപ്പാണെന്നാണ് ബാലൻ പറഞ്ഞു. മന്ത്രിസഭയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെയും തർക്കങ്ങളെയും ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം മുന്നണിക്കെതിരെ രൂക്ഷമായ പരിഹാസം ഉന്നയിച്ചത്.
'ഇതാണ് ഹണിമൂണെങ്കിൽ, കടിഞ്ഞൂൽ പ്രസവത്തിന് മുമ്പ് ഡിവോഴ്സ് നടക്കുമെന്ന് ഉറപ്പാണ്. ഞാൻ അതിലേക്ക് കൂടുതൽ കടക്കാൻ ആഗ്രഹിക്കുന്നില്ല.' -ഇതാണ് എ.കെ. ബാലൻ പറഞ്ഞത്. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlights: CPM Central Committee member A.K. Balan mocked internal disagreements within Kerala's UDF cabinet while speaking to reporters in Palakkad, remarking that if this is the honeymoon phase, a divorce before the first delivery is certain.