ചുട്ടുപൊള്ളി കേരളം; കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്, ജാഗ്രതാനിർദേശം

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: പാലക്കാടിനും തൃശ്ശൂരിനും പുറമെ കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ ചില പ്രദേശങ്ങളിലും ദുരന്ത നിവാരണ അതോറിറ്റിയുടെ ഉഷ്‌ണതരംഗ സാധ്യതാ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ മേയ് രണ്ട് വരെ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 

ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ചൊവ്വാഴ്ച ഉഷ്‌ണതരംഗ സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിൽ പാലക്കാട് 41°C വരെയും തൃശ്ശൂരിൽ 40°C വരെയും കോഴിക്കോട് 39°C വരെയും താപനില ഉയർന്നേക്കുമെന്ന് പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. തുടർച്ചയായ ദിവസങ്ങളിൽ ഈ ജില്ലകളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയിരുന്നു. 

ഉഷ്ണതരം​ഗം അതീവ ജാ​ഗ്രത വേണ്ട സാഹചര്യമാണെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു. പൊതുജനങ്ങളും ഭരണ-ഭരണേതര സംവിധാനങ്ങളും ജാ​ഗ്ര പാലിക്കണം. നിലവിലെ സാഹചര്യത്തിൽ സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 

Content Highlights: high temperature kerala