ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍: ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരേ ഉണ്ടായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരേ നിരന്തരം അതിക്രമങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ വിചിത്ര മറുപടി. മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ ചോദ്യങ്ങള്‍ക്കാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി.
അതേസമയം അതിക്രമം തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
നിലവില്‍ ഡോക്ടര്‍മാര്‍ക്കെതിരേ രോഗികളില്‍ നിന്നും രോഗികളുടെ ബന്ധുക്കളില്‍ നിന്നുമുണ്ടാകുന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതിക്രമങ്ങള്‍ തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണ്. ഡോക്ടര്‍മാര്‍ക്കെതിരെയും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയും അതിക്രമം തടയാന്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ആരോഗ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും എതിരായ അതിക്രമങ്ങള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ ഇത്തരത്തിലുള്ള വിചിത്ര മറുപടി എന്നതും ശ്രദ്ധേയമാണ്.
Content Highlights: Health minister veena george says - Violence against doctors unnoticed
Content Highlights: