തൃപ്പൂണിത്തുറ ക്ഷേത്രോത്സവത്തിന് ബൗണ്‍സര്‍മാര്‍; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

#ന്യൂസ് ഡെസ്‌ക്
Photo: Screengrab/ MBI News
Photo: Screengrab/ MBI News

കൊച്ചി: തൃപ്പൂണിത്തുറ വൃശ്ചികോത്സവത്തിന് തിരക്ക് നിയന്ത്രിക്കാനായി ബൗണ്‍സേഴ്സിനെ നിയമിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഒഴിവാക്കേണ്ടതായിരുന്നു ഇതെന്നും ജസ്റ്റിസ് രാജ വിജയരാഘവും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടു.

മരട് സ്വദേശി എന്‍. പ്രകാശാണ് ഉത്സവത്തിന് തിരക്ക് നിയന്ത്രിക്കാന്‍ ബൗണ്‍സേഴ്സിനെ നിയമിച്ചതിനെതിരേ ഹര്‍ജി നല്‍കിയത്. ബൗണ്‍സര്‍മാരല്ല, സ്വകാര്യ സെക്യൂരിറ്റിക്കാര്‍ ആണെന്നായിരുന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിശദീകരിച്ചത്. എന്നാല്‍ മാധ്യമവാര്‍ത്തയില്‍ വസ്ത്രത്തില്‍ ബൗണ്‍സര്‍മാര്‍ എന്ന് രേഖപ്പെടുത്തിയത് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

ഭാവിയില്‍ ഇത്തരം നടപടി ഉണ്ടാകരുതെന്നുപറഞ്ഞ കോടതി, ദേവസ്വം ബോര്‍ഡിന്റെയടക്കം വിശദീകരണം തേടി. വിഷയം ഡിസംബര്‍ മൂന്നിന് പരിഗണിക്കാന്‍ മാറ്റി. ആവശ്യമെങ്കില്‍ കൂടുതല്‍ പോലീസ് വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു വേണ്ടതെന്നും കോടതി പറഞ്ഞു.

Content Highlights: Kerala High Court expresses displeasure over deployment of bouncers at Tripunithura temple festival. Legal experts review security measures and temple board`s explanation. Find out more.