ഹജ്ജ്: കരിപ്പൂരിൽനിന്ന് ഇക്കുറി യാത്രാച്ചെലവ് കുറയും, കൊച്ചിയിലും കണ്ണൂരിലും കൂടും

#ന്യൂസ് ഡെസ്ക്

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിലുള്ള ഹജ്ജ് തീർഥാടനത്തിന് ഇക്കുറി കരിപ്പൂരിൽനിന്ന് വിമാനയാത്രാച്ചെലവ് കുറയും. കരിപ്പൂരിൽ ഇക്കുറി 96,000 രൂപയായിരിക്കും നിരക്ക്. ഡോളറിന്റെ നിരക്ക് വ്യത്യാസത്തിനനുസരിച്ച് തുകയിൽ ഏറ്റക്കുറച്ചിലുണ്ടാകാം.

കഴിഞ്ഞതവണ കരിപ്പൂരിൽ 1,07,260 രൂപയായിരുന്നു. എന്നാൽ കൊച്ചിയിലും കണ്ണൂരിലും വിമാനനിരക്ക് കൂടും. കൊച്ചിയിൽ 88,500 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞതവണ 87,676 രൂപയായിരുന്നു. കണ്ണൂരിൽ 89,710 രൂപയായിരുന്നത് ഇക്കുറി 92,000 രൂപയാകും.