ഗുരുവായൂർ ക്ഷേത്രദർശനം: മുതിർന്ന പൗരരെന്ന പരിഗണന 70 കഴിഞ്ഞവർക്ക് മാത്രം

ഗുരുവായൂർ: ക്ഷേത്രത്തിൽ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം തീരുമാനം. നിലവിൽ 60 വയസ്സുമുതലുള്ളവരേയും മുതിർന്ന പൗരരുടെ ദർശനവരിയിൽ പരിഗണിച്ചിരുന്നു. ഇനി മുതൽ ‘സൂപ്പർ സീനിയേഴ്‌സ്’ എന്ന പേരിലായിരിക്കും അറിയപ്പെടുക.
വഴിപാടു കൗണ്ടറുകൾ കൂട്ടി
ഭക്തരുടെ സൗകര്യം പരിഗണിച്ച് ഗുരുവായൂരിൽ വഴിപാട് കൗണ്ടറുകളുടെ എണ്ണം കൂട്ടി. ക്ഷേത്രത്തിന്റെ തെക്കേ മതിൽക്കെട്ടിൽ വഴിപാട് ശീട്ടാക്കാനും പടിഞ്ഞാറെനടയിൽ പ്രസാദം വാങ്ങാനുമായി ഓരോ കൗണ്ടർ വീതമാണ് കൂട്ടിയത്. ശീട്ടാക്കാനുള്ള കൗണ്ടറുകളിൽ ക്ലാർക്കുമാർക്കു പുറമേ, സുരക്ഷാ ഉദ്യോഗസ്ഥർക്കും ചുമതല നൽകിയിട്ടുണ്ട്.
വഴിപാട് ശീട്ടാക്കാനും പിന്നീട് പ്രസാദം വാങ്ങാനും ഭക്തർക്ക് ഏറെ നേരം വരിനിൽക്കേണ്ട സ്ഥിതിയായിരുന്നു. പൊതു അവധി ദിവസങ്ങളിലാണെങ്കിൽ ഒരുമണിക്കൂറോളവും നിൽക്കണം. ഇതേ പറ്റി ‘മാതൃഭൂമി’വാർത്ത നൽകിയിരുന്നു. തുടർന്നായിരുന്നു ദേവസ്വം ഇക്കാര്യത്തിൽ നടപടിയെടുത്തത്.
Content Highlights: Senior citizen darshan eligibility updated to 70+ years, New 'Super Seniors' category introduced for pilgrims over 70, New service counters opened at South and West temple gates, Security staff deployed at counters to expedite processing, Administrative changes made to reduce long waiting times for devotees