ടിപ്പർലോറി ബൈക്കിലിടിച്ചു; ഗുണ്ടല്‍പേട്ടിൽ മലയാളി ദമ്പതിമാര്‍ക്കും മകനും ദാരുണാന്ത്യം

ഗുണ്ടല്‍പേട്ട: നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. വയനാട് പൂതാടി സ്വദേശികളായ ധനേഷ്, ഭാര്യ അഞ്ജു, ഇവരുടെ ആറുവയസുകാരനായ മകന്‍ ഇഷാന്‍ കൃഷ്ണ എന്നിവരാണ് മരിച്ചത്.
ടിപ്പര്‍ ലോറി അമിതവേഗത്തിലാണ് വന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. വയനാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച ബൈക്കിലേക്ക് ടിപ്പര്‍ ഇടിച്ച് കയറുകയായിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: Tipper lorry lost control and hit bike, 3 from Wayanad including 6 year old child killed