ആ ഹെലികോപ്റ്റർ ‘ഇനിയില്ല’; കരാർ പുതുക്കുന്നില്ലെന്ന് സർക്കാർ ലോകായുക്തയിൽ

#സ്വന്തം ലേഖകൻ
കേരളസർക്കാർ വാടകയ്ക്കെടുത്ത ചിപ്സന്റെ ഹെലികോപ്റ്റർ | ചിത്രം: മാതൃഭൂമി
കേരളസർക്കാർ വാടകയ്ക്കെടുത്ത ചിപ്സന്റെ ഹെലികോപ്റ്റർ | ചിത്രം: മാതൃഭൂമി

തിരുവനന്തപുരം: വാടക ഹെലികോപ്റ്ററിന് ചിപ്‌സനുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ. ലോകായുക്തയ്ക്ക് മുമ്പാകെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയത് വ്യക്തിപരമായ കാര്യങ്ങൾക്കല്ലെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചു. ചിപ്‌സന്റെ ഇൻ വോയ്സ് ലോകായുക്തയ്ക്ക് മുമ്പാകെ ഹാജരാക്കി. കേസ് നവംബർ മൂന്നിലേക്ക് മാറ്റി.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രയ്‌ക്കെതിരായ പരാതിയിൽ രേഖകൾ ഹാജരാക്കാൻ ലോകായുക്ത നേരത്തേ ആവശ്യപ്പെട്ടിരുന്നു. പൊതുപ്രവർത്തകനായ കെ.എം. ഷാജഹാൻ നൽകിയ പരാതിയിലായിരുന്നു ലോകായുക്തയുടെ നടപടി. സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും മുഖ്യമന്ത്രി നടത്തിയെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം.

മുഖ്യമന്ത്രിയുടെ വിമാനയാത്രയ്ക്കായി പണം ചെലവഴിച്ചത് ചിപ്സൻ എയർവെയ്‌സ് ആണെന്നും സർക്കാരുമായുള്ള ഹെലിക്കോപ്റ്റർ കരാർ നീട്ടാൻ കാത്തിരിക്കുന്ന കമ്പനിയാണിതെന്നും പരാതിയിൽ ആരോപിച്ചിരുന്നു. അവരിൽ നിന്നാണ് മുഖ്യമന്ത്രി ആനുകൂല്യം കൈപ്പറ്റിയത്. അഴിമതി നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ വിമാനയാത്രയുടെ രേഖകൾ പരിശോധിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

Content Highlights: The Kerala government informed the Lokayukta that it will not extend its helicopter lease agreement with Chipsan Aviation, while defending Chief Minister VD Satheesan's air travel in connection with a complaint.