പ്രഥമ മാർത്തോമ്മൻ പുരസ്കാരം ഗോപിനാഥ് മുതുകാടിന് സമ്മാനിച്ചു, അവാർഡ് ഭിന്നശേഷി സേവനത്തിന്

മജീഷ്യൻ ​ഗോപിനാഥ് മുതുകാടിന് മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പുരസ്കാരം സമ്മാനിക്കുന്നു
മജീഷ്യൻ ​ഗോപിനാഥ് മുതുകാടിന് മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പുരസ്കാരം സമ്മാനിക്കുന്നു

കോട്ടയം: പ്രഥമ മാർത്തോമ്മൻ പുരസ്കാരം പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന് സമ്മാനിച്ചു. ചടങ്ങിൽ പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന് മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പുരസ്കാരം സമ്മാനിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി നടത്തുന്ന ശ്രമങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. 25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വിവിധ സ്ഥാപനങ്ങളിൽനിന്നുള്ള ഭിന്നശേഷിക്കാരായ മക്കൾക്കുവേണ്ടി ക്രിസ്തുമസ്- പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. നക്ഷത്രങ്ങൾക്കൊപ്പം ഒരുദിനം എന്ന പരിപാടിക്ക് കോട്ടയം പഴയ സെമിനാരി വേദിയായി.

Content Highlights: Gopinath Muthukad Honored with First Marthoma Award for Disability Advocacy