ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു; യുവാവ് സഞ്ചരിച്ച ജീപ്പ് തോട്ടിൽ വീണു

ആലപ്പുഴ: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാവിന്റെ ജീപ്പ് തോട്ടിൽ വീണു. കോതമംഗലത്തു നിന്നും പുന്നമട ഭാഗത്തേയ്ക്കു സഞ്ചരിച്ച ബോണിയുടെ ജീപ്പാണ് വഴിതെറ്റി കൊച്ചമ്മനം തോട്ടിൽ വീണത്. ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ കരയ്ക്കെത്തിച്ചു.
ബുധനാഴ്ച രാത്രി എടത്വ കൊച്ചമ്മനത്തായിരുന്നു സംഭവം. ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ടാണ് ബോണി പുന്നമട ഭാഗത്തേക്കെത്തിയത്. എം.സി റോഡിൽ നിന്ന് പൊടിയാടി വഴി അമ്പലപ്പുഴ ഭാഗത്തേയ്ക്കെത്തിയപ്പോൾ കൊച്ചമ്മനം റോഡിലേക്ക് നീങ്ങാൻ ഗൂഗിൾ മാപ്പ് നിർദേശം നൽകി. ഇട റോഡിലൂടെ സഞ്ചരിച്ചെത്തിയ ജീപ്പ് തോട്ടിൽ വീഴുകയായിരുന്നു.
Content Highlights: young man`s jeep fell into a canal after following Google Maps directions in Alappuzha