ബിവറേജ് ഔട്ട്‌ലെറ്റിൽ പെൺകുട്ടിയെ വരി നിർത്തി; അച്ഛനോട് ഹാജരാകാൻ നിർദേശിച്ച് പോലീസ്

പ്രതീകാത്മക ചിത്രം | ഫോട്ടോ: അഖിൽ ഇ.എസ്.
പ്രതീകാത്മക ചിത്രം | ഫോട്ടോ: അഖിൽ ഇ.എസ്.

പാലക്കാട്: പട്ടാമ്പി കരിമ്പനക്കടവിലെ ബിവറേജ് ഔട്ട്‌ലെറ്റിൽ മദ്യം വാങ്ങാൻ പെൺകുട്ടിയെ വരി നിർത്തിയതായി പരാതി. പെൺകുട്ടിയുടെ അച്ഛനാണ് വരി നിർത്തിയതെന്നും തിങ്കളാഴ്ച ഇയാളോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്നും തൃത്താല പോലീസ് പറഞ്ഞു. 

ഞായറാഴ്ച വൈകീട്ട് എട്ടുമണിയോടെയാണ് സംഭവം. ഔട്ട്‌ലെറ്റിലെ വരിയിൽ 15 വയസ്സ് തോന്നിക്കുന്ന പെൺകുട്ടിയെയാണ് നിർത്തിയത്. കുട്ടി വരിയിൽ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വരിയിലുണ്ടായിരുന്നവർ ചോദ്യം ചെയ്തിട്ടും ഇയാൾ കുട്ടിയെ മാറ്റിനിർത്താൻ തയ്യാറായിരുന്നില്ലെന്നും തൃത്താല മാട്ടായി സ്വദേശിയാണ് കുട്ടിയുടെ അച്ഛനെന്നും പോലീസ് പറഞ്ഞു.

Content Highlights: father made his daughter queue for liquor at a Palakkad beverage outlet