'ഞാനാണ് കേമനെന്നു സ്വയം പറഞ്ഞാൽ അതിൽപരം അയോഗ്യത വേറെ ഉണ്ടോ'; തരൂരിനെതിരെ ഗീവർഗീസ് മാർ കൂറിലോസ്

ശശി തരൂർ, ഗീവർഗീസ് മാർ കൂറിലോസ് | Photo: Mathrubhumi, Facebook
ശശി തരൂർ, ഗീവർഗീസ് മാർ കൂറിലോസ് | Photo: Mathrubhumi, Facebook

കോഴിക്കോട്: ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങൾ അനുഭവിച്ചിട്ട് അധികാരക്കൊതി തീരാതെ എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും “കാല് ” മാറുകയും ചെയ്യുന്നവരോട് സാധാരണ ജനങ്ങൾക്ക്‌ പുച്ഛമുണ്ടാകുമെന്ന് അദ്ദേ​ഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽ പരം അയോഗ്യത വേറെ ഉണ്ടോയെന്നും മത്സ്യതൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നു എങ്കിൽ ഇദ്ദേഹം ഇപ്രാവശ്യം എവിടെ ഇരിക്കുമായിരുന്നുവെന്നും ഗീവർഗീസ് മാർ കൂറിലോസ് ചോദിച്ചു.

കുറിപ്പിന്റെ പൂർണരൂപം

ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽ പരം അയോഗ്യത വേറെ ഉണ്ടോ? മത്സ്യതൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നു എങ്കിൽ ഇദ്ദേഹം ഇപ്രാവശ്യം എവിടെ ഇരിക്കുമായിരുന്നു?  കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങൾ അനുഭവിച്ചിട്ട് അധികാര കൊതി തീരാതെ എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും “കാല് ” മാറുകയും ചെയ്യുന്നവരോട് സാധാരണ ജനങ്ങൾക്ക്‌ പുശ്ചമുണ്ടാകും! അത് ആരായാലും ഏതു പ്രസ്ഥാനം ആയാലും!
 

Content Highlights: Geevarghese Mar Coorilos Criticizes Shashi Tharoor