പുലർച്ചെ ജോലിക്കുപോകുന്നതിനിടെ കാട്ടുപോത്ത് ആക്രമിച്ചു; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കൊല്ലം: കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കുളത്തൂപ്പുഴ സ്വദേശി ബഷീർ (68) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 5.30-ന് ആയിരുന്നു ആക്രമണം.
ചുമട്ടു തൊഴിലാളിയായ ബഷീർ പുലർച്ചെ ജോലിക്കായി പോകുമ്പോഴാണ് സംഭവം. വീട്ടിൽനിന്ന് കുളത്തൂപ്പുഴ ജങ്ഷനിലേക്ക് നടന്നു വരുന്നവഴി കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ജനവാസമേഖലയിൽ കാട്ടുപോത്ത് ഇറങ്ങിയതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്.
Content Highlights: 68-year-old Bashir died following a gaur attack in Kulathupuzha., The incident occurred at 5:30 AM while the victim was walking to the junction., The victim suffered a fatal neck injury., Residents in the Kulathupuzha area are in a state of panic due to wildlife intrusion.