പി കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിച്ചില്ല;അതൃപ്തി പരസ്യമാക്കി ജി.സുധാകരന്‍, ഏകനായി എത്തി

ആലപ്പുഴ: സിപിഎം സംഘടിപ്പിച്ച പി.കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ജി.സുധാകരന്‍. പരിപാടിക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ ഏകനായ് എത്തി ജി.സുധാകരന്‍ അഭിവാദ്യം അര്‍പ്പിച്ചു. സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍ എളമരം കരീമായിരുന്നു ഉദ്ഘാടകന്‍.
എന്നെ വിളിച്ചില്ല. ബോധപൂര്‍വ്വമാണോ വിളിക്കാതിരുന്നത് എന്നറിയില്ല. കഴിഞ്ഞ വര്‍ഷം വരെ ഞാനുണ്ടായിരുന്നു. വി.എസിന് വയ്യാതിരുന്നതിന് ശേഷം കഴിഞ്ഞ നാലഞ്ചു വര്‍ഷമായി ഞാനായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തിരുന്നത്. സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവായ ശേഷവും ജില്ലാ കമ്മിറ്റി എന്നെ കൊണ്ടാണ് ഉദ്ഘാടനം ചെയ്യിച്ചത്' ജി.സുധാകരന്‍ പറഞ്ഞത്.
ജില്ലയില്‍ ഏറ്റവും മുതിര്‍ന്ന പാര്‍ട്ടി നേതാവ് താനാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സമീപ കാലത്ത് സര്‍ക്കാരിനെതിരെ ജി.സുധാകരന്‍ നടത്തിയിട്ടുള്ള വിമര്‍ശനങ്ങളും മറ്റുമാണ് അദ്ദേഹത്തെ പാര്‍ട്ടി പരിപാടിയില്‍നിന്ന് അകറ്റിനിര്‍ത്തിയതിന് പിന്നിലെന്നാണ് സൂചന.
എന്നാല്‍ കഴിഞ്ഞ വര്‍ഷം വരെ ഉദ്ഘാടനകനായിരുന്നു തന്നെ ഇത്തവണ വിളിക്കാതിരുന്നതിന് പിന്നിലെന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ സുധാകരന്‍ ഒരു വര്‍ഷത്തിനിടയില്‍ വിളിക്കാതിരിക്കാന്‍ കാരണമായ ഒന്നും സംഭവിച്ചിട്ടില്ലെന്നും വ്യക്തമാക്കി.ഓട്ടോയില്‍ ഏകനായാണ് സുധാകരന്‍ എത്തിയത്.