പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും കൂട്ടി; വർധന ഒരാഴ്ചക്കിടെ രണ്ടാംതവണ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP
പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP

കൊച്ചി: ഇന്ധനവില വീണ്ടും വർധിപ്പിച്ചു. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 109.60 രൂപയും ഡീസലിന് 98.45 രൂപയുമായി വർധിച്ചു. 

വെള്ളിയാഴ്ച പെട്രോളിന് മൂന്ന് രൂപ വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ഇന്ധനവില വർധിപ്പിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനപ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് വിലവർധനവ് ഉണ്ടായിരിക്കുന്നതെന്നാണ് വിശദീകരണം. ഇനിയും ഇന്ധനവിലവ വർധിച്ചേക്കാമെന്നാണ് ലഭിക്കുന്ന വിവരം.

Content Highlights: Petrol and diesel prices increased by 90 paise per liter., This marks the second price hike within a single week., Current rates in Kochi: Petrol at 109.60 and Diesel at 98.45., Price surge attributed to the ongoing West Asian conflict.